കാലിന് ഗൌട്ടടിച്ച് 2-3 ആഴ്ച്ചകളായി വീട്ടില്‍ കിടക്കുന്ന എന്നെ കാണാന്‍ ഇന്നലെ നിഷാദ് ചേട്ടായി എത്തി. ജി.പി.എസ്സിന്റെ സഹായത്തോടെ ഈസ്റ്റും വെസ്റ്റും ചോയിച്-ചോയിച്ച് ആള്‍ ഇങ്ങ് എത്തി.
ഒരുപാട് സംസാരിച്ചു. കേരളത്തെ കുറിച്ചും, മലയാളികളെക്കുറിച്ചും, ക്ഷമാശീലം വര്‍ദ്ധിക്കുന്നതിനെക്കുറിച്ചും, മറ്റും. ഡീറ്റെയില്‍സ് ഒന്നും ഞാന്‍ പറയുന്നില്ല – കാരണം, ആ വിഷയങ്ങളെക്കുറിച്ച് പുള്ളിയുടേതായി വരാന്‍ പോണ രസികന്‍ പോഡ്കാസ്റ്റുകളുടെയോ പോസ്റ്റുകളുടെയോ രസം കളയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
ആള്‍ വന്നത് സ്ഥിരം ഫുള്‍ കിറ്റുമായിട്ടാണ് (ആള്‍ ബാത്ത് റൂമില്‍ പോകുന്ന സമയത്ത് ഒഴികെ മറ്റ് എല്ലായ്പ്പോഴും സിഗ്മലെന്‍സുകളും കാനോണ്‍ ബോഡിയും കൂടെയുണ്ടാകും).
“ടെയ്, എഴീ! (എഴുന്നേല്‍ക്ക് എന്നര്‍ത്ഥം). നീ വാ, ഒരു സാധനത്തിന്റെ പടം എടുക്കണം – ആ വര്‍ഗ്ഗത്തില്‍ പെട്ട വറൈറ്റികളുടെ പടം – ഒരു സീരിസ്സ് ആയിട്ട് ”. (അതെന്താ സാധനം എന്ന് ഞാന്‍ പറയുന്നില്ല. പുള്ളിക്ക് തോന്നിയാല്‍ അതിന്റെ പടങ്ങള്‍ പോസ്റ്റ് ചെയ്യട്ടെ)
“ശരി, വാ, എന്റെ അമ്മച്ചി അതൊക്കെ നട്ടിട്ടുണ്ട്. അതൊന്ന് നോക്ക്” എന്നും പറഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങി.
ചേട്ടായി കുറേ പടങ്ങള്‍ എടുത്തു. അതില്‍ കുറച്ച് കഴിഞ്ഞ ദിവസം പോസ്റ്റും ചെയ്തു.
ചേട്ടായി പടമെടുക്കുന്നതിന്റെ ഒരു പടം ഞാനുമെടുത്തു – ദാ:

കാടിന്റെയിടയില്‍ കമിഴ്ന്ന് കിടക്കണ കൈപ്പള്ളി!
അപ്പോ കൈപ്പള്ളി കേരളത്തിലെത്തിയോ…
എടേയ്, ഇതെന്ത് നിറമെടേയ്?
കവിളിനൊരു നിറം, കൈക്ക് മറ്റൊരു നിറം!
കൈപ്പള്ളി ഗുരുവിനു ശിഷ്യപ്പെട്ടില്ലേ ഇതുവരെ?
കൈപ്പള്ളി നാട്ടിലെത്തി ഇത്രവേഗം genuine colour തിരിച്ചു കിട്ടിയോ, കൊടകരപുരാണം ഷാര്‍ജ പ്രകാശത്തിന്റെ ഫോട്ടൊയില്‍ വേറൊരു കളറായിരുന്നു, – ഓന്തിനെ വെല്ലും- നാട്ടിലല്ലെ – ഓന്തായാല്‍ പോര, മരയോന്താവണം – ഒരു കോലത്തില്‍ ഇവിടെ തിരിച്ചെത്തിയാല്‍ മതിയായിരുന്നു.
കലേഷ് ഭായ്!
ദെപ്പോ ഇങ്ങട് മാറി?
കാലിനെന്ത് പറ്റി? ഗൌട്ട്? നല്ലോം ജ്യൂസ് കുടിച്ചാ മതി. മാറിക്കോളും.
സാരല്ല.
ഈ കൈപ്പള്ളീയുടെ ഒരു കാര്യം…
കാടിന്റപ്പറത്ത് കുളിക്കടവൊന്നും ഇല്ലാരുന്നു എന്ന് വിശ്വസിക്കുന്നു..
അപ്പോള്‍ കൈപ്പള്ളി അവിടെ എത്തി അല്ലെ ? പുള്ളി എന്തിനെക്കുറിച്ചാണു ഗവേഷണം നടത്തുന്നത് ?
കലേഷിന്റെ പോസ്റ്റുകള്‍ ലെഫ്‌റ്റ് അലൈന്‍ ചെയ്യുന്നത് നല്ലതാണ്. ഈ രീതിയില്‍ ചിലര്‍ക്ക് വായിക്കുവാന്‍ ബുദ്ധിമുട്ടാവും.
ടേയ്. എന്റെ തലമുടി മൊത്തം നരച്ചാടെ?
കൈപ്പള്ളി അണ്ണന്റെ കയ്യിലിരിക്കുന്നത് ക്യാമറതെന്നല്ലെ ?
ബൊഫോഴ്സ് മെഷീന്‍ പോലുണ്ട്
വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്
വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
വ്യക്തിയാണു ഞാന്‍.
ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.
http://groups.google.com/group/wpbloggers
ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
ഒരു കൂട്ടായ്മ.
കൈപ്പള്ളി നാട്ടിലെവിടെയുണ്ട്. അറിയിക്കുമല്ലൊ.