ഞാൻ ഒരാഴ്ച്ചത്തേക്ക് നാട്ടിൽ പോണ്.
ഇരുപതാംതീയതി മുതൽ ഇരുപത്തിയേഴാം തീയതി വരെ ഞാൻ നാട്ടിലുണ്ടാകും.
(അത് നീട്ടാൻ ശ്രമിക്കും – നീണ്ടാൽ 3-4 ദിവസം കൂടെ നീട്ടിക്കിട്ടും അവധിക്കാലം)
നാട്ടിൽ ചെന്നിട്ട് ദൂരോട്ട് എങ്ങും യാത്രപോകാൻ പോകാൻ തൽക്കാലം പ്ലാനില്ല.
വീട്ടിൽ ചെന്നിട്ട് വക്കാരിയെ മനസ്സിൽ ധ്യാനിച്ച് വക്കാരിമന്ത്രം ജപിച്ച് (ഓം വക്കാരിമഷ്ടായ നമ: ഓം ഗൊമ്മന്നെസ്സ്യായ നമ: ഓം ജിടെൻഷായ നമ:) പുള്ളിക്കാരൻ എഴുതിയപോലെയൊക്കെ ചെയ്യണം.
തറവാട്ടിൽ (പത്തനംതിട്ട ജില്ല)പോകും – അമ്മാമ്മയേയും വല്യച്ഛനെയും മാമനെയും മാമിയേയും കാണണം.
അവിടെ ചെന്നിട്ടും വക്കാരിയെ ധ്യാനിക്കും.
പിന്നെ പുതിയ പടങ്ങൾ കാണണം – തന്മാത്ര,രാജമാണിക്യം…
പുതിയ പുസ്തകങ്ങൾ മേടിക്കണം – കറന്റ് ബുക്സിൽ കറങ്ങണം.
അളിയന്റെ കല്യാണം കൂടണം – സദ്യ ആസ്വദിക്കണം.
കഴിയുന്നത്ര ഉത്സവങ്ങൾ കവർ ചെയ്യണം.
വെള്ളിയാഴ്ച്ചക്കാവിലെ ഷാപ്പിൽ പോയി കൾസ് കപ്പാസ് താറാവിറച്ചീസ് ഞണ്ട്സ് ഒക്കെ ശാപ്പിടണം…
ഇതിന്റെയിടയിലെങ്ങാനും സമയം കിട്ടിയാൽ പെണ്ണുകാണണം – വീട്ടുകാരുടെ സമാധാനത്തിന്.
കുമ്പൾ തെറാപ്പിക്ക് ഒരാഴ്ച്ചത്തേക്ക് വിട!!!
അപ്പഴ് ശരി എല്ലാരേം വന്നിട്ടുകാണാം!
പുതിയ അഭിപ്രായങ്ങള്‍