ഉം അൽ കുവൈനിൽ ഇന്നലെ മത്താഫിയുടെ (ഫയർ സ്റ്റേഷൻ) ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് ഭൂമി കുലുങ്ങി. കേരളകൌമുദിയുടെ യു.ഏ.ഈ പ്രതിനിധിയായ എന്റെ സുഹൃത്ത് എന്നെ വിളിച്ച് ചോദിച്ചപ്പഴാ ഞാൻ അതെ കുറിച്ച് അറിഞ്ഞത്. ആളപായം ഒന്നും ഇല്ല. ഞങ്ങളുടെ ഹോട്ടലിന്റെ ഭാഗത്തൊന്നും കുലുക്കം അനുഭവപ്പെട്ടില്ല.ഇന്ന് നാട്ടിൽ നിന്ന് എന്റെ ഫോണിലേക്ക് കോളുകൾ വന്നു തുടങ്ങിയപ്പഴാണ് എനിക്കതിന്റെ സീരിയസ്സ്നെസ്സ് മനസ്സിലായത്.
ഞാൻ സുഹൃത്തുക്കളെയും സ്വന്തക്കാരെയും ഒക്കെ വിളിക്കാൻ തുടങ്ങി. ഇന്ന് ഉച്ചയ്ക്കും ഉം അൽ കുവൈൻ ബസ്സാർ/ നാഷണൽ ബാങ്ക് ഓഫ് ഉം അൽ കുവൈൻ ഭാഗങ്ങളിൽ ഭൂമി കുലുങ്ങി എന്ന് അവിടെ താമസിക്കുന്ന സുഹൃത്തുക്കൾ പറഞ്ഞു.മുദീറിനെ വിളിച്ചപ്പം ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞു. ഉറക്കത്തീന്ന് വിളിച്ചെഴുന്നേപ്പിച്ചതിന് എന്നെ തെറിയും പറഞ്ഞു!
ഇപ്പോൾ (3 മണി ലോക്കൽ ടൈം) ദുബൈയിലും ഷാർജ്ജയിലും ഒക്കെ ആളുകൾ ഇപ്പോൾ ബാഗുകളും സാധനങ്ങളും ഒക്കെയെടുത്ത് പുറത്തിറങ്ങി നിൽക്കുന്നു എന്ന് ദുബൈയിൽ നിന്ന് അറിയുന്നു. കൂടുതൽ വിവരങ്ങൾ അറിയില്ല. അതുല്യേച്ചിയെ വിളിച്ചപ്പോൾ ഫുൾ ദുബൈ കുലുങ്ങി എന്ന് പറഞ്ഞു. പുള്ളിക്കാരി ഇരുന്ന കസേര ഇളകിയെന്ന് പറഞ്ഞു. ദേവിനെ വിളിച്ചപ്പോൾ ദേവ് ഒന്നും അറിഞ്ഞില്ലന്ന് പറഞ്ഞു. ഫുജൈറയിലെ അനിലേട്ടനെ വിളിച്ചപ്പോൾ അനിലേട്ടൻ ഉറക്കത്തിലായിരുന്നു. ഷാർജ്ജയിലും ഭൂമി കുലുങ്ങി എന്ന് അറിയാൻ കഴിഞ്ഞു. ഷാർജ്ജയിൽ നിഷാദിന്റെ ഭാര്യയുടെ അമ്മ കിടന്നുറങ്ങിയ കട്ടിൽ നീങ്ങി എന്ന് നിഷാദ് പറഞ്ഞു. ഷാർജ്ജ സഹാറാ സെന്ററിന്റെ അവിടെയും കുലുങ്ങിയത്രേ! ഷാർജ്ജയിലുള്ള ഇബ്രു ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞു. പുള്ളിക്കാരൻ സൈറ്റിലാണ്. അവിടെ ഒരുമാതിരിപ്പെട്ട കുലുക്കങ്ങളൊന്നും അറിയില്ലെന്ന് പുള്ളി പറഞ്ഞു. ദുബൈയിൽ തന്നെയുള്ള രാജ് (പെരിങ്ങോടർ) ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞു. ഷെയ്ക്ക് സായിദ് റോഡിൽ എവിടെയോ ഒക്കെ കുലുങ്ങിയതായി കേട്ടു എന്ന് ഗന്ധർവൻ പറഞ്ഞു. ആളപായം ഉള്ളതായി ഇതുവരെ ആരും പറഞ്ഞ് കേട്ടില്ല.
കൂടുതൽ വിവരങ്ങൾ അവ കിട്ടുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്യാം.
അപ്ഡേറ്റ് 1: (4;11 പി.എം)
ഹമരിയ ഫ്രീ സോണിൽ 2 നിലകെട്ടിടങ്ങൾ ഒന്നര മിനിറ്റ് കുലുങ്ങി എന്ന് അവിടെ സ്ഥാപനമുള്ള ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു. ഷാർജ്ജയിലൊക്കെ ആളുകളെ വീണ്ടും ഒഴിപ്പിക്കുന്നു എന്ന് പറയപ്പെടുന്നു. വീണ്ടും കുലുക്കം ഉണ്ടാകാൻ സാധ്യതയുണ്ടത്രേ! റിക്റ്റർ സ്കെയിലിൽ 6.1 രേഖപ്പെടുത്തി എന്നൊക്കെ പറയപ്പെടുന്നു.
അപ്ഡേറ്റ് 2:
യു.എസ് .ജി. എസ് വെബ്സൈറ്റ് ഈ ഭൂകമ്പത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്:
Magnitude 6.1 – SOUTHERN IRAN
2005 November 27 10:22:23 UTC
Preliminary Earthquake Report
U.S. Geological Survey, National Earthquake Information Center
World Data Center for Seismology, Denver
A strong earthquake occurred at 10:22:23 (UTC) on Sunday, November 27, 2005. The magnitude 6.1 event has been located in SOUTHERN IRAN. (This event has been reviewed by a seismologist.)
Magnitude 6.1
Date-Time Sunday, November 27, 2005 at 10:22:23 (UTC)
= Coordinated Universal Time
Sunday, November 27, 2005 at 1:52:23 PM
= local time at epicenter
Time of Earthquake in other Time Zones
Location 26.839°N, 55.834°E
Depth 35 km (21.7 miles) set by location program
Region SOUTHERN IRAN
Distances
60 km (35 miles) SW of Bandar-e Abbas, Iran
80 km (50 miles) NNW of Al Khasab, Oman
115 km (70 miles) N of Ra’s al Khaymah, United Arab Emirates
1065 km (660 miles) SSE of TEHRAN, Iran
Location Uncertainty horizontal +/- 6.4 km (4.0 miles); depth fixed by location program
Parameters Nst=106, Nph=106, Dmin=>999 km, Rmss=0.93 sec, Gp= 29°,
M-type=moment magnitude (Mw), Version=6
Source USGS NEIC (WDCS-D)
പുതിയ അഭിപ്രായങ്ങള്