പുതുവത്സരാശംസകൾ!!!

17 08 2005

എല്ലാ ബൂലോഗ സന്ദർശകർക്കും, ബൂലോഗ നിവാസികൾക്കും, അനോണന്മാർക്കും കലേഷിന്റെ പുതുവത്സരാശംസകൾ!!!
വട്ടല്ല (ഇന്ന് മലയാളമാസം ചിങ്ങം ഒന്നാണ്‌ പ്രിയ സുഹൃത്തേ!)

ഈ പുതുവർഷം നന്മകളാൽ സമൃദ്ധമായിരിക്കട്ടെ!


Actions

വിവരങ്ങള്‍

22 പ്രതികരണങ്ങള്‍

17 08 2005
Paul

പൊന്നിൻ ചിങ്ങനിലാവത്ത്,
പൊന്നോണം കാത്തിരിക്കാമിനി നമുക്ക്!

പുതുവത്സരാശംസകൾ!!

17 08 2005
kuma®

ഇന്നു ചിങ്ങം ഒന്നാണെന്ന് ഓർമ്മിച്ച, ഓർമ്മിപ്പിച്ച കലേഷിനു നന്ദി.
അങ്ങുതാഴെ പാതാളത്തിൽ മന്നൻ അക്ഷമനായി ഉലാത്തുന്നുണ്ടാവും. പ്രജകളുടെ പരിഭവങ്ങളോർത്ത്‌ ഞെരിപിരി കൊള്ളുന്നുണ്ടാവും. പാതാളത്തിനും താഴെ ‘ടെക്ടോണിക്‌ പ്ലേറ്റുകൾ’ നീങ്ങുന്നതോർത്ത്‌ വിലപിക്കുന്നുണ്ടാവും. വരവിന്‌ ഇനി ദിവസങ്ങൾ മാത്രം. നമുക്കൊരുങ്ങാം. മുക്കൂറ്റിയ്ക്കും തുമ്പയ്കും പകരമായ്‌ നമുക്ക്‌ തോവാളയിലെ ചെണ്ടുമല്ലിയും ട്യൂബ്‌ റോസും ഓർക്കിഡുമായി കാത്തിരിക്കാം. ഓണപ്പാട്ടുകളുടെ ഡിജിറ്റൽ പകർപ്പുകൾ തേടാം. ക്യൂ നിന്ന് ബില്ലടച്ച്‌ ആഘോഷത്തിന്റെ സോമരസം കൈപ്പറ്റാം. കൈകൊട്ടിക്കളിക്കും തിരുവാതിരയുടെ ലാസ്യത്തിനും പകരമായ്‌ സിനിമാറ്റിക്‌ ഡാൻസിന്റെ ദ്രുത ചലനം പകരം വയ്ക്കാം. ബ്രാന്റഡ്‌ പായസങ്ങളുടെ മധുരം മനസിലിടാം. എല്ലാത്തിനുമൊപ്പം നന്മയുടെ ഒരു നിലത്തിരി വെട്ടം ഉള്ളിൽ നീട്ടിവയ്ക്കാം. പതിവുപോലെ നിറഞ്ഞമനസുമായ്‌ മന്നൻ വരട്ടെ, ഒഴിഞ്ഞ മനസുമായി നമുക്ക്‌ വരവേൽക്കാം.

17 08 2005
സു | Su

പുതുവത്സരാശംസകൾ :)

17 08 2005
കലേഷ്‌ | kalesh

നന്ദി പ്രിയ പോൾ, പ്രിയ കുമാർ.
ഇവിടെ ഉം അൽ കുവൈനിൽ ഇന്ന് നല്ല ചൂടാണ്‌ . അതിന്റെ കൂടെ ചുട്ടുപൊള്ളുന്ന മണൽകാറ്റും അടിക്കുന്നുണ്ട്‌. കാറ്റ്‌ മുഖത്ത്‌ തട്ടുമ്പോൾ പൊള്ളുന്നു! ഈ മാസം കൂടെ കടന്നുകിട്ടണം ചൂട്‌ ഒന്ന് കുറയാൻ. നാട്ടിൽ കാലാവസ്ഥ എങ്ങനെയുണ്ട്‌ കുമാർ?

17 08 2005
കലേഷ്‌ | kalesh

നന്ദി പ്രിയ സൂ!

17 08 2005
simple

പക്ഷെ, ചിങ്ങം ഒന്നാണോ അതൊ വിഷു ആണോ പുതുവത്സരാരംഭം?

17 08 2005
Anonymous

Yes, Kalesh. Malayalam year starts from VISHU in METAM, not from ONAM. ONAM is only a harvest festival, not new year. Even the myth is showing that it is a harvest festival. We are celebrating VISHU with crackers and lights because it is a new year. -S-

17 08 2005
Anonymous

And count the malayalam maasams. It always start from Metam, iTavam…. like january february.-S-

17 08 2005
simple

But this counting used to start with ചിങ്ങം… at school, i mean.

17 08 2005
/tmp

I guess there are 2 ways to count malayalam months.

The one i have learnt is also like Simple does – starting from Chingam.

http://www.absoluteastronomy.com/encyclopedia/c/ch/chingam.htm

17 08 2005
Anonymous

paNT, panchaamgangaLilum, METam, iTavam ennuthanneyaaN~ ezhuthiyirikkunnath ennaaN~ ente ORmma. pakshe ithokke media tricks alle? allenkil namukk~ vaalentine’s day okke unTaayirunnO? athupOle oru trick. KarkkiTakam, panja maasamaaN~ athukazhinj~, chingakkoythu kazhinj~ uLLa aaghOshamaaN~ ONAM. inganeyaayirunnu panTokke. maathramalla VISHU vinte importance appOL enthaaN~? -S-

17 08 2005
/tmp

oh ok.
can u tell me when does Kollavarsham move ? on Medam 1 or Chingam 1. ??
Also is Kollavarsham Lunar calendar or Solar ?

some how there is a wide practice that Chingam is counted 1st month. may not be necessarily a media trick.. may be different practices. Like Jan 1 is calendar beginning, and April 1 is Financial year beginning.

17 08 2005
സു | Su

ഇവിടെ ആരും വഴക്കുവേണ്ട. ചിങ്ങമായാലും മേടമായാലും സന്തോഷമായിട്ട് പുതുവത്സരം തുടങ്ങാം.

17 08 2005
അനിൽ :‌Anil

:)

17 08 2005
അനിൽ :‌Anil

പണ്ടൊക്കെ വർഷത്തിൽ രണ്ടു തവണ അഛൻ കലണ്ടർ വാങ്ങിക്കൊണ്ടുവരുമായിരുന്നു; ജനുവരിയും ചിങ്ങവും പിറക്കുന്നതിനുമുമ്പ്. മലയാളം കലണ്ടർ വാങ്ങുന്നതിനൊപ്പം ആ വർഷത്തെ പഞ്ചാംഗവും വാങ്ങും. ചിങ്ങം, കന്നി ക്രമത്തിൽ തന്നെയായിരുന്നു മലയാളം കലണ്ടറും പഞ്ചാംഗവും.

മേടം, ഇടവം ക്രമം എനിക്കെന്തായാലും അന്യം.
വിക്കിവിക്കി വിക്കിപിടിയ പറയുന്നതും അങ്ങനെ.
http://en.wikipedia.org/wiki/Malayalam_calendar

17 08 2005
അനിൽ :‌Anil

പുതുവർഷചർച്ച വേറെ രണ്ടു ബ്ലോഗുകളിലാണ് നടന്നതെങ്കിലും ഈ മൂന്നാമിടത്ത്
അതിന്റെ ഒരു കമന്റായിക്കോട്ടെ എന്നു കരുതി. :)
 
കൊല്ലവർഷം തുടങ്ങുന്നത് ചിങ്ങത്തിൽ തന്നെയാണ്. കൊല്ലവർഷാരംഭമാണ് മലയാളത്തിന്റെ
പുതുവർഷമെങ്കിൽ സാങ്കേതികമായി ചിങ്ങം തന്നെയല്ലേ ഒന്നാം മാസം? ഇന്നു തുടങ്ങിയ
ചിങ്ങമാസം ഇവിടെ
ദീപികയിൽ കാണാം. വിഷു വരുന്ന മേടമാസത്തെയും മലയാളികൽ വർഷാരംഭമായി കാണാറുണ്ടെന്നും പറയുന്നു.
ഇപ്പോഴാണ് അറിയുന്നത്, ഒരുപക്ഷേ ദീപിക തെറ്റിച്ചില്ല എന്നുണ്ടെങ്കിൽ,
സു തെറ്റിച്ചു.

കലണ്ടർ
അനുസരിച്ച് നാളെ, 18-ന് ഉത്രാടവും, 19-ന് തിരുവോണം/അവിട്ടം
എന്നിങ്ങനെയുമാണ്.
അപ്പോ നാളെയും സുവിന് ഒരു പോസ്റ്റ് വേണ്ടിവരും. ഇപ്പോ മനസിലായില്ലേ ഈ കമന്റ് ഇവിടെത്തന്നെ വരുന്നതു തന്നെയായിരുന്നില്ലേ
ഉചിതം? :)

18 08 2005
കലേഷ്‌ | kalesh

ചിങ്ങമല്ലേ കൊല്ലവർഷത്തിലെ ആദ്യമാസം? മൂധേവിയെ അടിച്ച്‌ കളയുന്നത്‌ കർക്കടകത്തിന്റെ അവസാനദിവസമല്ലേ? എവിടുന്നാ ഇപ്പം ഒരു ആധികാരിക മറുപടി കിട്ടുക?

എന്തോ ആകട്ടെ. ആരും വഴക്ക്‌ കൂടണ്ടാ. എല്ലാവർക്കും നല്ലത്‌ വരട്ടെ!!!

18 08 2005
അനിൽ :‌Anil

വഴക്കോ? ഇവിടെയോ?

കൊല്ലവർഷം 1180-കർക്കിടകം 16/08/2005-നു കഴിഞ്ഞു.
1181-ചിങ്ങം 17/08/2005 തുടങ്ങി.
അപ്പോൾ കൊല്ലവർഷം തുടങ്ങുന്നത് ചിങ്ങമാസത്തിൽ തന്നെയല്ലേ കലേഷ്?

18 08 2005
/tmp

This post has been removed by the author.

18 08 2005
/tmp

Kollavarsham started in 825 AD. According what i could refer there are different legends behind this.

1. It is believed that the era was started to honor Sri Sankara Acharya swamikal.
there is an interesting calculation here in http://www.namboothiri.com/articles/sankaraachaaryar.htm relating “Kali Dina Samkhya” and beginning of this era.
2. King Cheraman Perumal left the kingdom and left to Arabia on August 15, 825 AD. And it is believed that Kollavarsham starts with this date.
3. Kollam (Quilon) was founded in 825 AD. It is said that Kollavarsham starts from the date of founding of this town.

What i believe is Vishu (Medam 1) signifies the traditional New Year starting. Its just that Chingam 1 is the beginning of calendar according to Kollavarsham.

19 08 2005
കലേഷ്‌ | kalesh

അനിലേട്ടന്റെ ബ്ലോഗിലെ ഉപദേശപ്രകാരം ഞാൻ ദാ word verification വച്ച്‌ കമന്റ്‌സ്‌ വീണ്ടും തുറക്കുന്നു. ആളുകളാണോ അല്ലയോ കമന്റ്‌ സ്പാം ചെയുന്നത്‌ എന്ന് നോക്കാം!

15 05 2008
Gurukulam | ഗുരുകുലം :: ചിങ്ങവും മേടവും, അഥവാ അനിലും സുനിലും പെരിങ്ങോടനും

[...] കലേഷിന്റെ വേര്‍ഡ്പ്രെസ്സ് ബ്ലോഗിലെ പുതുവര്‍ഷാശംസകളില്‍ നമ്മുടെ വായനശാല സുനില്‍ തറപ്പിച്ചു [...]

ഒരു അഭിപ്രായം ഇടൂ