പിന്നെയുമേതോ രാക്കിളിപാടി….

1 08 2005

കുമാറിന്റെ പോസ്റ്റ്‌ വായിച്ച്‌ ആ പാട്ടും കേട്ട്‌ 2-3 കമന്റുകളൊക്കെ പോസ്റ്റ്‌ ചെയ്ത്‌ ആ പാട്ട്‌ ഡൌൺലോഡ്‌ ചെയ്ത്‌ കേട്ട്‌ , എം.ജയചന്ദ്രന്റെ പാട്ടുകളെ കുറിച്ച്‌ മനസ്സിൽ ആലോചിച്ചോണ്ടിരിക്കുകയായിരുന്നു ഞാൻ. പുള്ളിക്കാരന്റെ എല്ലാ പാട്ടുകളും എനിക്ക്‌ ഇഷ്ടമാണ്‌.

എം.ജയചന്ദ്രൻ സംഗീതം പകർന്ന “പിന്നെയുമേതോ.. എന്ന് തുടങ്ങുന്ന “അകലെ” എന്ന സിനിമയിലെ പാട്ടിനോട്‌ എനിക്ക്‌ വല്ലാത്ത ഒരു ഇഷ്ടമുണ്ട്‌. ഞാൻ അതിന്റെ വരികൾ താഴെ പോസ്റ്റ്‌ ചെയ്യുന്നു…

പ്രണയിക്കുന്നവർക്കായ്‌… പ്രണയിച്ചവർക്കായി…

——–
പിന്നെയുമേതോ രാക്കിളിപാടി….
ഗാനരചന: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം: എം.ജയചന്ദ്രൻ
ഗായകൻ: എം.ജയചന്ദ്രൻ
സിനിമ: അകലെ
(സംവിധാനം: ശ്യാമപ്രസാദ്‌)

ഡയലോഗ്‌(സ്ത്രീശബ്ദം): പ്രിയപ്പെട്ട ഡിസംബർ, മറന്നു പോയൊരു പാട്ടിന്റെ മഴനൂൽ പോലെ, മറ്റൊരു ജന്മത്തിന്റെ നക്ഷത്രപൊട്ടു പോലെ ഒരു മെഴുകുതിരിയായി ഞാനുരുകുന്നത്‌ നിനക്ക്‌ വേണ്ടി മാത്രം. പിന്നെയുമേതോ രാക്കിളിപാടി പ്രണയത്തിൻ ഗസൽരാഗം..

പാട്ട്‌:
പിന്നെയുമേതോ രാക്കിളിപാടി
പ്രണയത്തിൻ ഗസൽരാഗം ഏതോ
പ്രണയത്തിൻ ഗസൽരാഗം
ഓർമ്മകളാൽ ഒഴുകുമൊരീറൻ
മിഴിയിലെ മഴമുകിൽ പോലേ
(പിന്നെയുമേതോ…)

[മനോഹരമായ ഒരു ഹമ്മിംഗ്‌]

അകലെ നിന്നും ഒരു സാന്ധ്യമേഖം
കടലിനെ നോക്കി പാടുമ്പോൾ (അകലെ നിന്നും..)
പറയാതെ നീ നിൻ പ്രണയം മുഴുവനും
പനിനീർ കാറ്റായ്‌ പകരുകയോ
(പിന്നെയുമേതോ…)

ഡയലോഗ്‌(സ്ത്രീശബ്ദം) : മറന്നുവെന്നോ നീ മറന്നുവെന്നോ.

പാട്ട്‌: മറന്നുവെന്നോ മുകിൽ പീലി നീർത്തും
മനസ്സിലെ മായാ തീരം നീ (മറന്നുവെന്നോ..)
അറിയാതെ ഞാനെൻ ഹൃദയം മുഴുവൻ അഴകേ നിനക്കായ്‌ നൽകുമ്പോൾ
(പിന്നെയുമേതോ..)

ഡയലോഗ്‌ (സ്ത്രീശബ്ദം): പ്രണയത്തിൻ ഗസൽരാഗം…

———
ഈ പാട്ടിനെ കുറിച്ച്‌ ഗൌരവതരമായ ചർച്ച ഒന്നും ഉദ്ദേശിച്ചല്ല ഞാൻ പോസ്റ്റ്‌ ചെയ്യുന്നത്‌. എന്റെ മനസ്സിൽ ഒരു നൊമ്പരമായ്‌ അവശേഷിക്കുന്ന, എനിക്ക്‌ ഒരുപാട്‌ ഇഷ്ടമുള്ള ഒരു പാട്ട്‌ – അതിന്റെ വരികൾ പോസ്റ്റ്‌ ചെയ്യണമെന്ന് തോന്നി. അത്രേയുള്ളു…