ഇതാ വരുന്നു അടുത്തത്‌!

25 07 2005

ഉം അൽ കുവൈനിനെ ഇനി പിടിച്ചാൽ കിട്ടില്ല!ഉം അൽ കുവൈൻ പുരോഗതിയുടെ ഹൈവേയിലേക്ക്‌ പെട്ടന്ന് എടുത്തു ചാടിയതുപോലെ തോന്നുന്നു. രണ്ട്‌ ദിവസങ്ങൾക്ക്‌ മുൻപേ ഇമാർ മിഡിൽ ഈസ്റ്റ്‌ പ്രഖ്യാപിച്ചത്‌ 12 ബില്യൻ ദിറഹത്തിന്റെ പ്രൊജക്റ്റായിരുന്നു (ഉം അൽ കുവൈൻ മെറീന) ഇന്നിതാ “തമീർ ഹോൾഡിംഗ്‌” 30 ബില്യന്റെ വേറെയൊരു പ്രൊജക്റ്റ്‌ പ്രഖ്യാപിച്ചിരിക്കുന്നു. ഉം അൽ കുവൈനിലെ പുതിയ ഇൻഡസ്ട്രിയൽ ഏരിയയും “തമീർ ഹോൾഡിംഗ്‌” കമ്പനിയാണ്‌ വികസിപ്പിച്ചുകൊണ്ട്‌ വരുന്നത്‌.

തമീർ 30 ബില്യൻ ദിറഹംസ്‌ മുടക്കി 220 മില്യൻ സ്ക്വയർ ഫീറ്റ്‌ വിസ്തീർണ്ണത്തിൽ പുതിയ എമിരേറ്റ്‌സ്‌ റോഡിനടുത്ത്‌ 3 ഘട്ടങ്ങളിലായി 5 വർഷം കൊണ്ട്‌ പൂർത്തിയാക്കുന്ന വിധത്തിൽ “അൽ സലാം സിറ്റി” പണിയാൻ പോകുന്നു! ഫലാജ്‌ അൽ മൊഅല്ലയ്ക്കടുത്താണത്രേ ഇത്‌ വരിക.

ഇതുവരെ ഉറക്കം തൂങ്ങി കിടന്നിരുന്ന ഉം അൽ കുവൈനിൽ ഇനി നാടകീയ മാറ്റങ്ങളാണ്‌ വരാൻ പോകുന്നതെന്ന് തോന്നുന്നു. അടുത്ത 6-7 വർഷങ്ങൾക്കകം ഉം അൽ കുവൈനിൽ റിയൽ എസ്റ്റേറ്റ്‌ മാർക്കറ്റിൽ 42 ബില്യൻ ദിറഹംസ്‌ മുടക്കപ്പെടാൻ പോകുന്നു! ഇതൊക്കെ കേട്ടിട്ട്‌ സത്യമായും ആയിരത്തൊന്നുരാവുകളിലെ ഒരു അറബികഥ വായിച്ചതുപോലെ തോന്നുന്നു. ഈ വികസന പ്രവർത്തനങ്ങൾ ഉം അൽ കുവൈനിനെ ഈ രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള ഒരു എമിരേറ്റാക്കി മാറ്റും! ഇതൊക്കെ അറിഞ്ഞ്‌ വളരെ സന്തോഷം തോന്നുന്നു. ഈ സമയത്ത്‌ ഇവിടെ ഉണ്ടാകാൻ കഴിഞ്ഞതിൽ ദൈവത്തിനു നന്ദി! അടുത്തുള്ള എമിരേറ്റുകൾ വികസന പദ്ധതികളുമായി മുന്നോട്ട്‌ കുതിക്കുന്നത്‌ കാണുമ്പോൾ സത്യമായും മനസ്സിൽ വിഷമം തോന്നിയിരുന്നു. പക്ഷേ, ഈ രണ്ട്‌ പദ്ധതികളും പുതിയ ഇൻഡസ്ട്രിയൽ ഏരിയയും കൂടെ വരുമ്പോൾ ഉം അൽ കുവൈൻ വികസനത്തിന്റെ ഉയരങ്ങളിൽ എത്തും!

ഈ പ്രൊജക്റ്റിന്റെ ലോഞ്ച്‌-പ്രസന്റേഷൻ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിധിയായി സംബന്ധിച്ച ഒരു “potential buyer” എനിക്ക്‌ തന്ന, ചടങ്ങിൽ വിതരണം ചെയ്യപ്പെട്ട പ്രസ്സ്‌ റിലീസ്‌ ഇതാ ചൂടോടെ തന്നെ ഉൾപ്പെടുത്തുന്നു!

പരിഭാഷയ്ക്കൊന്നും മുതിരുന്നില്ല. അവരുടെ പ്രസ്സ്‌ റിലീസ്‌ അങ്ങനെ തന്നെ പോസ്റ്റ്‌ ചെയ്യുന്നു.(ഇത്‌ നാളത്തെ പത്രത്തിലേ അച്ചടിച്ചു വരു!)

220 million Sq. Ft. Integrated City in Umm Al Quwain

Tameer launches AED 30 Billion Al Salam City in Umm Al- Quwain with a capacity of half a Million residents.

UAE:25th July 2005:Tameer Holding recently announced the launch of its latest, largest project – the Al Salam City in Umm Al Quwain. The Project is expected to cost over AED 30 Billion and will be built over an area covering 220 Million Square Metres. The unique project follows a string of consecutive real estate successes from Tameer, including the Princess Village in Ajman and the Modern Emirates Industrial Area in Umm Al Quwain.

Located at a distinctive location on the Emirates Road, the Al Salam City is an integrated residential & commercial city, consisting of a number of residential districts. The development will house over half a million residents and will include a number of prominent towers. Apart from this, the mammoth project will also realize the construction of parks, playing grounds and entertainment centers. The Al Salam City will also include a unique, colossal shopping mall, which is to be built in a distinctive, architectural style.

The Project is planned to be executed in 3 phases, with each phase expected to cover 5 years with an investment of AED 10 Billion each. The first phase of the Project will include the development of the infrastructure of the whole city, including the “Down Town” area.

The Downtown will house the distinct shopping mall, which will be the first of its kind in the Middle East and the fourth worldwide, after USA, Singapore, and Australia. Another distinguishing feature of the mall will be a huge garden that will extend throughout the mall with water surfaces such as lakes and water falls, in addition to entertainment facilities, restaurants, cafes and retail stores.

The Down Town will also include a main hotel tower composed of more than 50 floors, apart from 20 residential and commercial towers of 20 to 25 floors. The First Phase will also realize the development of residential districts, where the first district will include 1000 residential villas while the second will compose of 200 buildings of 5 to 10 floors.

Development of the first phase of the Project will begin at the end of the current year and it will extend over an area of 15 million feet covering 15 thousand residential units.

The City further consists of mosques, schools, banks, commercial shops and a number of distinct cafes & restaurants, in addition to excellent public facilities characterized by vast streets, huge green spaces, a number of parking areas and entertainment centers.

Omar Ayesh, President of Tameer Holding confirmed that the Al Salam City project is an integrated real estate project in Umm Al-Quwain, open to investors from different nationalities. He said that the project is an extension of Tameer’s ongoing success and is a clear representation of Tameer’s commitment towards developing quality real estate projects in the UAE. Ayesh also emphasized on the growing importance of the real estate environment in the Emirate of Umm Al-Quwain.

“Following the completion of the highly successful Modern Emirates Industrial Area, the Al Salam City project is Tameer’s second project in the Emirate of Umm Al-Quwain. The major real estate development is definitely going to put the Emirate on the regional and global investment map,” said Ayesh.

Tameer had entered Dubai’s real estate market through Dubai Princess, the world’s tallest residential tower, which is to be registered in the Guinness Book of World Records. The leading real estate firm was also involved in the two projects of Al-Dana in the Global City. Additionally, Tameer ventured into Sharjah’s real estate market through Sharjah’s tallest residential tower. Princess Tower. Ajman’s Princess Village Tower is also well known for its architectural style, focusing on the local environment & heritage.

എങ്ങനെയുണ്ട്‌? ഉം അൽ കുവൈൻ വികസിക്കട്ടെ! ഇതിലൂടെയുണ്ടാകുന്ന ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ നമ്മുടെ നാട്ടുകാർക്കും കഴിയട്ടെ!


Actions

വിവരങ്ങള്‍

9 പ്രതികരണങ്ങള്‍

25 07 2005
ഇബ്രു...

dear kalesh,
we can read this news with the new labour law imposed to ease visa transfer..
ibru-

25 07 2005
Anonymous

കലേഷേ, അടുതതിന്‍റേം അടുത്തതെപ്പോളാ? ഞങളേം കൂടി പരിഗണിക്കണേ. -സു-

25 07 2005
കലേഷ്‌ | kalesh

പ്രിയ ഇബ്രു,

വിസാ ട്രാൻസ്ഫർ നിയമം ഒന്ന് ശരിക്ക്‌ നടപ്പിലായി കിട്ടിയിരുന്നെങ്കിൽ എന്ന് ആശിക്കാത്ത ഒരു പ്രവാസിയെങ്കിലും ഉണ്ടാകുമോ? ഇൻഷാ അള്ളാ! അത്‌ നടപ്പിലാകട്ടെ!

പ്രിയ സുനിൽ…
സത്യത്തിൽ ഞാൻ ആകെ അന്തംവിട്ടിരിക്കുകയാണ്‌. കാരണം ഇത്‌ ഒരിക്കലും പ്രതീക്ഷിക്കാത്ത ഡെവലപ്പ്‌മന്റ്‌ ആണ്‌. ശരിക്കും ഒരു അറബിക്കഥ വായിക്കുന്നതു പോലെ!

25 07 2005
അനിൽ :‌Anil

കലേഷേ,
അവരോടുപറഞ്ഞ് ഡെവലപ്പ്മെന്റിന്റെ ഒരു വാലെങ്കിലും ഫുജൈറയുടെ അടുത്തെത്തിക്കൂ.
കലേഷിന്റെ സന്തോഷം കണ്ടിട്ട് എനിക്കും സന്തോഷം.
അമ്മൂമ്മമാർ പറയുന്നതുപോലെ, ഇതൊക്കെ കാണാൻ നമ്മളിവിടെ ഉണ്ടാവുമോ?

വിസാ ട്രാൻസ്ഫർ നിയമം നടപ്പിലാവുമ്പോൾ ഫീസുകൾ പ്രവാസികളെ നിരാശപ്പെടുത്തുമെന്നാൺ` കേൾവി.

26 07 2005
കലേഷ്‌ | kalesh

അനിലേട്ടാ,
ഇന്നത്തെ പത്രങ്ങളിൽ അതിന്റെ വിവരങ്ങൾ ഉണ്ട്‌. ഖലീജ്‌ ടൈംസ്‌- ലും ഗൾഫ്‌ ന്യൂസ്‌ – ലും അത്‌ വന്നിട്ടുണ്ട്‌.

ഇതൊക്കെ പൂർത്തിയാകുമ്പോൾ നമ്മളൊക്കെ ഇവിടെ ഉണ്ടാകുമോന്ന് ആർക്ക്‌ അറിയാം അല്ലേ?

ഫുജൈറയുടെ അറ്റത്ത്‌ കടലിൽ മണ്ണിട്ട്‌ നിരത്തി എന്തൊക്കെയോ ഐലന്റ്‌ പോലെത്തെ അടിപൊളി സംഭവങ്ങൾ നടക്കുന്നുണ്ടല്ലോ. (വല്ലപ്പഴെങ്കിലും സുധേച്ചിയേയും മക്കളെയും കൊണ്ട്‌ വീടിനു പുറത്തിറങ്ങണം!)

27 07 2005
അനിൽ :‌Anil

കലേഷ് പറഞ്ഞത് ഭാഗികമായി നേരാണ്. ദിബ്ബയിൽ മണ്ണിട്ടുനിരത്തി ഹോട്ടൽ-റിസോർട് പരിപാടികളെന്തൊക്കെയോ നടക്കുന്നുണ്ട്. ഞങ്ങളുടെ പുറത്തിറങ്ങലിന്റെ വേലിയ്കൊക്കെ ഏറെ അകലെയല്ലേ അവിടം?
പുരോഗതികൾ നല്ലതുതന്നെ. പക്ഷേ അതനുസരിച്ചു കൂടുന്ന ചെലവുകൾ (വാടക പ്രധാനം, പിന്നെ വർഷങ്ങളായി സൈലന്റ് മോഡിൽ കൂടിയ വിലകൾ) കുറയ്ക്കാൻ കഴിയില്ല. സ്വകാര്യമേഖലയിൽ കൂലി വർദ്ധന എല്ലാവർക്കും എല്ലായ്പോഴും കിട്ടുമെന്നുറപ്പുമില്ലല്ലോ. വികസനം വരട്ടെ. വിലവർദ്ധനകൾ പോ‍കട്ടെ.

27 07 2005
കലേഷ്‌ | kalesh

അനിലേട്ടൻ പറഞ്ഞത്‌ സത്യമാ. വികസനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്‌ പാവം പ്രവാസിയെ തന്നെയാ.

ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന്‌ കുമ്പിളിൽ ഫ്രൈഡ്‌ റൈസും ചിക്കൻ ടിക്കയും കിട്ടില്ല.

eyesore എന്ന് കേട്ടിട്ടില്ലേ? വികസനം വന്നാൽ അത്‌ മാറി കിട്ടും! വാടകകൾ കൂടുന്നതിനും സാധനങ്ങളുടെ വില കൂടുന്നതിനുമനുസരിച്ച്‌ കമ്പനികൾ ശമ്പളം കൂട്ടി തന്നിരുന്നെങ്കിൽ!

മണ്ണിട്ട്‌ നിരത്തി ഹോട്ടൽ ആണോ പണിയുന്നത്‌? കടലിന്റെ സൈഡിൽ കൂടെ റോഡ്‌ പോകുന്ന സ്ഥലം (അൽ അക്കാ ലീമെരിഡിയന്റെ അടുത്ത്‌) അത്‌ ദിബ്ബയിലാണോ? അത്‌ ഷാർജ്ജയുടെ ഭാഗമാണോ? അറിഞ്ഞുകൂടായിരുന്നു. നിർവ്യാജം ഖേദിക്കുന്നു!

27 07 2005
അനിൽ :‌Anil

വ്യാജമായി ഖേദിച്ചാൽ മതി കലേഷ്.
അല്ലെങ്കിൽത്തന്നെ ഇതിലൊക്കെ ഖേദിക്കാനെന്തിരിക്കുന്നു?
ഈ ഏരിയായിൽ’ആരുടെ വക?’ എന്ന ചോദ്യത്തിനൊരു പ്രസക്തിയുമില്ല. ഫുജൈറയുടെ അടച്ചുകെട്ടിൽത്തന്നെ വരുന്ന കൽബ, ഖോർഫക്കാൻ എന്നിവ ഷാർജയുടെ വക. ഖോർഫക്കാൻ കഴിഞ്ഞുവരുന്ന ദിബ്ബ, ഫുജൈറയുടെ വക. ഇതിനിടയിൽ രണ്ടു കൊച്ചുഗ്രാമങ്ങൾ ഒമാന്റെ വക!ബ്രിട്ടീഷേമാന്മാർ(ട്രൂഷ്യൽ സ്റ്റേറ്റ്സ് കാലത്തിന്റെ അവസാനം) മുറിച്ചു പങ്കുവച്ചു കൊടുത്തിട്ടുപോയ പ്രശ്നങ്ങൾ.

9 03 2006
Anonymous

Tameer is doing great with its Al Salam City, but it has other projects like Al Ameera Village, Al Ameera Tower, and the Princess Tower.

ഒരു അഭിപ്രായം ഇടൂ