ഞങ്ങടെ മാവും പൂക്കും!

24 07 2005

ഉം അൽ കുവൈൻ ഇതാ ഉണർന്നെഴുന്നേൽക്കുന്നു! ഉം അൽ കുവൈനിന്റെ മുഖച്ഛായ തന്നെ മാറാൻ പോകുന്നു.

യു.എ.ഈയിലെ ഏറ്റവും പ്രമുഖ റിയൽ എസ്റ്റേറ്റ്‌ ഡവലപ്പേഴ്സായ
ഇമാർ മിഡിൽ ഈസ്റ്റ്‌ 12 ബില്യൻ ദിറഹം (യു.എസ്‌ ഡോളർ 3.3 ബില്യൻ) മുടക്കി ഉം അൽ കുവൈനിലെ ഖോർ അൽ ബൈദയിൽ ഒരു അടി പൊളി മരിന പണിയാൻ പോകുന്നു. അതിന്റെ കൂടെ തന്നെ 2600 റെസിഡൻഷ്യൽ വില്ലകളും 6500 അപ്പാർട്ട്മെന്റുകളും വരുന്നു. അതോടൊപ്പം തന്നെ 1200ഓളം റിസോർട്ട്‌-ഹോട്ടൽ മുറികളും ഉണ്ട്‌. കൂടാതെ പാർക്കുകൾ, ഷോപ്പിംഗ്‌ മാളുകൾ, കമ്യൂണിറ്റി സെന്ററുകൾ – ഉം അൽ കുവൈൻ മാറാൻ പോകുകയാണ്‌! ഇതെല്ലാം 7 വർഷം കൊണ്ട്‌ അത്‌ പൂർത്തിയാകും!

ഖോർ അൽ ബൈദയിലെ ഒരു കുന്നിൽ മുകളിൽ കഴിഞ്ഞ ഒരു ആഴ്ച്ചയായി ഒരു വല്യ ടെന്റ്‌ പണിയുന്നുണ്ടായിരുന്നു. എന്താ സംഭവം എന്ന് ആർക്കും അറിയില്ലായിരുന്നു. ഏതോ വല്യ ആൾ ഒരു പക്ഷേ അവിടം സന്ദർശിക്കുകയോ അല്ലേൽ ആരുടെയെങ്കിലും കല്യാണമോ ഒക്കെ ആയിരിക്കും എന്ന് കരുതി. പക്ഷേ, അത്‌ ഇമാറിന്റെ പത്ര സമ്മേളനം നടത്താനായിരുന്നെന്ന് ഇന്നലെയല്ലേ മനസ്സിലായത്‌!

ഖോർ അൽ ബൈദയിൽ ഒരുപാട്‌ ദേശാടനക്കിളികൾ വരാറുണ്ട്‌. അവയുടെ കാര്യം എന്താകുമെന്ന് അറിയില്ല. ഇമാർ “എൻവിറോണ്മെന്റൽ ഫ്രണ്ട്‌ലി” നിർമ്മാണമായിരിക്കും നടത്തുക എന്ന് കരുതാം.

കൂടുതൽ വിവരങ്ങൾക്ക്‌ ഈ ലിങ്കുകൾ സന്ദർശിക്കുക:


ഗൾഫ്‌ ന്യൂസ്‌ ഓൺലൈൻ

ഖലീജ്‌ ടൈംസ്‌

ഇമാർകോർപ്പറേറ്റ്‌ സൈറ്റ്‌


Actions

വിവരങ്ങള്‍

5 പ്രതികരണങ്ങള്‍

24 07 2005
Arun Vishnu M V (Kannan)

hi, iam arun. iam studying in mt zion ce for comp sc & engneering, 5th sem. than eganeyane e malayalam ezuthunnathe. i wd like to know that, can u help me?
http://www.arunmvishnu.siteburg.com

24 07 2005
കലേഷ്‌ | kalesh

(dear arun,this message is in malayalam unicode. if you cant see this, please install the
latest version of anjali old lipi  font from

http://varamozhi.sourceforge.net/fonts and set the encoding to
unicode(utf8))പ്രിയ അരുൺ,

പോസ്റ്റ്‌ വായിച്ചതിനും കമന്റ്‌ എഴുതിയതിനും നന്ദി!

മലയാളം എഴുതുന്നതിന്‌ താൽപര്യം പ്രകടിപ്പിച്ചതിൽ സന്തോഷം.

ഞാൻ മലയാളം എഴുതുന്നത്‌ “വരമൊഴി” എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌.
വരമൊഴിയിൽ മലയാളത്തിൽ ടൈപ്പ്‌ ചെയ്തിട്ട്‌ അത്‌ യുണീകോഡിലോട്ട്‌ എക്സ്പോർട്ട്‌ ചെയ്യുന്നു.
എന്നിട്ടത്‌ ബ്ലോഗറിലെ ക്രിയേറ്റ്‌ ബ്ലോഗിന്റെ വിൻഡോയിൽ പോസ്റ്റ്‌ ചെയ്യുന്നു.

വരമൊഴിയെ കുറിച്ച്‌ കൂടുതൽ അറിയാനും അത്‌ ഡൌൺലോഡ്‌ ചെയ്യാനും ദയവായി ഇവിടെ
ക്ക്ലിക്ക്‌ ചെയ്യുക
വരമൊഴി ഡൌൺലോഡ്‌ ചെയ്യുക. മലയാളത്തിൽ ബ്ലോഗ്‌ ചെയ്യുക. മലയാളം യുണീകോഡിൽ തന്നെ
ബ്ലോഗ്‌ ചെയ്യുക.
മലയാളം യുണീകോഡ്‌ ബ്ലോഗിംഗ്‌ കമ്യൂണിറ്റിയിൽ അംഗമാകുക. താങ്കളുടെ സുഹൃത്തുക്കളെ
കൊണ്ടും മലയാളത്തിൽ ബ്ലോഗ്‌ ചെയ്യിക്കുക. നമ്മുടെ ഭാഷ വളരട്ടെ!

മലയാളം യുണീകോഡിനെ കുറിച്ചും മലയാളം ബ്ലോഗിങ്ങിനെ കുറിച്ച്‌ കൂടുതൽ അറിയാനായി താഴെ
പറയുന്ന ലിങ്കുകൾ ദയവായി സന്ദർശിക്കുക:
വരമൊഴി ഹോം പേജ്‌ :
http://varamozhi.sourceforge.net
വരമൊഴി FAQ : http://vfaq.blogspot.com/
നിഷാദിന്റെ Bhashyam - http://bhashyam.nishad.net/

kerala blog roll
- http://www.cs.princeton.edu/~mp/malayalam/blogs/
പിന്മൊഴികൾ – ബ്ലോഗ്‌ കമന്റ്‌
ട്രാക്കിംഗ്‌ സിസ
്റ്റം: – http://www.blog4comments.blogspot.com

യുണീകോഡ്‌ സെറ്റപ്പ്‌
: http://members.tripod.com/ViswaPrabha/unicodehelp/unicodehelp.html
എന്ത്‌ സംശയം ഉണ്ടെങ്കിലും ദയവായി മെയിൽ അയക്കുക. സഹായിക്കാൻ ഒരുപാട്‌ പേരുണ്ടാകും!
സ്നേഹപൂർവ്വം
കലേഷ്‌
(kaleshkumar@gmail.com)

24 07 2005
jithU

yes kalesh, finally i have come up with a malayalam blog. needa enroll it in blog4comments. wt shud i do? the url of my malayalam blog is,

http://jithuvintelokam.blogspot.com/

7 09 2008
Bnetfdgsjieoc

virtual lap dance archive jazz charlotte nc smoke on the water guitar music

2 10 2008
ArenceInsesty

How i may contact admin this site? I have a question.
iijiivei

ഒരു അഭിപ്രായം ഇടൂ