നാട്ടില്‍ ഇപ്പം ഇടവപ്പാതി കനക്കുന്നുണ്ടാകും… നാട്ടില്‍ പോയി മഴ കാണാനും മഴ നനയാനുമൊക്കെ തോന്നുന്നു. എന്താ നാട്ടില്‍ നിന്നാരും മഴയെകുറിച്ച് ബൂലോഗത്തിലെഴുതാത്തത് എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു.
അറബിയിലെ “മോസം” എന്ന വാക്കില്‍ നിന്നാണല്ലോ മണ്‍സൂണ്‍ എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്.അറബിനാട്ടില്‍ ഇരുന്നുകൊണ്ട് മഴയെകുറിച്ച് ആലോചിക്കുമ്പം രസം തോന്നുന്നു. ഇവിടെയും മഴ പെയ്തു ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടുത്തെ മഴയും നാട്ടിലെ മഴയും തമ്മില്‍ രാപകല്‍ വ്യത്യാസമുണ്ട്. രണ്ടും തമ്മില്‍ താരതമ്യം ചെയ്യാനേ കഴിയില്ല. വേനല്‍കാലത്തിന്റെ പൊള്ളുന്ന പിടിയില്‍ നിന്നൊരു അയവായി, നമ്മുടെയുള്ളില്‍ കുളിരായി പെയ്യുന്ന മഴയെവിടെ, ഗള്‍ഫിലെ ഡ്യൂപ്ലിക്കേറ്റ് മഴ എവിടെ?
മഴയും മഴക്കാലവും എനിക്ക് വല്യ ഇഷ്ടമാണ്. മഴ പെയ്യുന്നതിനു മുന്‍പുള്ള ആ തണുത്ത കാറ്റ്, ആകാശത്ത് ഇരുണ്ട് കൂടുന്ന കാര്‍മേഘങ്ങള്‍, മഴത്തുള്ളികള്‍ മണ്ണില്‍ വീഴുമ്പോഴുണ്ടാകുന്ന ആ മണ്ണിന്റെ ഗന്ധം, ആ മഴ തുള്ളികളുടെ ശബ്ദം – ഇതൊക്കെ ഞാന്‍ ആസ്വദിച്ചത് നാട്ടില്‍ മാത്രമാ. മഴയുടെ താളവും മൂഡുകളും ആസ്വദിക്കണമെങ്കില്‍ കേരളത്തില്‍ തന്നെ മഴക്കാലത്ത് പോകണം. മഴക്കാലം എന്റെ മനസിലേക്ക് കുട്ടിക്കാലത്തിന്റെയും, അമ്മയുടെയും ഒക്കെ ഓര്‍മ്മകള്‍ കൊണ്ടുവരുന്നു. സ്കൂള്‍ തുറക്കുന്ന സമയം! ഒഴുകിപ്പോകുന്ന വെള്ളത്തില്‍ കടലാസ്സ് തോണികള്‍ ഒഴുക്കാത്തവരായി ആരേലുമുണ്ടോ? ഇടിയും മിന്നലും ഒക്കെ കേട്ട് പേടിച്ച് വിറച്ച് അമ്മയെ കെട്ടിപ്പിടിക്കാത്തവരും ആരും ഉണ്ടാകില്ല. മഴക്കാലത്ത് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് കുട്ടികളാണെന്നും മഴയെ ശപിക്കുന്നവരില്‍ കൂടുതലും മുതിര്‍ന്നവരും ആണെന്നു തോന്നുന്നു..
പണ്ടൊക്കെ കാലവര്‍ഷം എപ്പഴാ വരുക എന്ന് അപ്പൂപ്പന്മാരൊക്കെ കൃത്യമായി പ്രവചിച്ചിരുന്നു. പക്ഷേ, ഗ്ലോബല്‍ വാമിങ്ങിന്റെയും എല്‍ നിനോയുടെയും ഒക്കെ ഈ കാലത്ത് മഴ പ്രവചിക്കാന്‍ അപ്പൂപ്പന്മാരെകൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല. മഴയെ ഒരുപാട് ആശ്രയിക്കുന്ന ഒരു നാടാണല്ലോ കേരളം. മഴ സമയത്ത് ആവശ്യത്തിന് കിട്ടിയില്ലേല്‍ കാര്യങ്ങള്‍ “കട്ടപ്പുക”യാകും.
മഴയും പ്രണയവും, മഴയും വിരഹവും ഒക്കെ എത്രയോ സിനിമകളിലും സാഹിത്യകൃതികളിലും ഗാനങ്ങളിലും ഒക്കെ വിഷയമായിരിക്കുന്നു!
മഴയുടെ മൂഡുകള്‍ പത്മരാജന്‍ തന്റെ സിനിമകളില്‍ അതിവിദഗ്ദ്ധമായി പകര്‍ത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഭരതന്‍, കമല്‍, ഷാജി.എന്‍.കരുണ്‍… അങ്ങനെ പല പ്രഗത്ഭരായ മറ്റ് സംവിധായകരും. മഴയെകുറിച്ച് എത്രയോ മനോഹരമായ സിനിമാ
പാട്ടുകള്‍ മലയാളത്തിലുണ്ട്? മലയാള സാഹിത്യത്തിലും മഴയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എത്രയോ കൃതികളുണ്ട്? തകഴിയുടെ “വെള്ളപ്പൊക്കത്തില്‍”, ബഷീറിന്റെ”പൂവന്‍പഴം” എന്നിവ മഴയുടെ സൌന്ദര്യവും ക്രൂരതയും വരച്ചുകാട്ടുന്നു.
മഴ പലരിലും പല വികാരങ്ങളാണുണര്‍ത്തുക. മഴക്കാലം ചിലര്‍ക്ക് സന്തോഷദായകമാണേല്‍ ചിലര്‍ക്ക് അത് വിഷമത്തിന്റേയും വറുതിയുടേയും ഒക്കെ നാളുകളായിരിക്കും. മഴയ്ക്ക് ശേഷമുണ്ടാകുന്ന മഴവില്ല് വിഷമിച്ചിരിക്കുന്നവര്‍ക്ക് വേണ്ടിയാണ് – മഴവില്ല് പ്രതീക്ഷയുടെ പ്രതീകമാണ്.
നാട്ടില്‍ പോയി എന്നാണിനി ഒരു മഴ കാണുക? തല്‍ക്കാലം ഏഷ്യാവലയിലും മറ്റും മഴ പെയ്യുന്നത് കണ്ട് ആശ്വസിക്കാം! മഴയെ കുറിച്ച് എഴുതാന്‍ പറ്റുന്നവര്‍ എന്തേലുമൊക്കെ എഴുതണേ!
മഴ വരുമ്പോള്‍ ഞാന്‍ വിചാരിക്കും കൊച്ചുകുട്ടിയായിത്തന്നെ ഇരുന്നാല്‍ മതിയായിരുന്നൂന്നു.
എന്നാലും മഴ ഞാന്‍ ആവുന്നത്ര തലയില്‍ ആക്കാന്‍ ശ്രമിക്കാറുണ്ട് കേട്ടോ.
ipraavaSyam mazha kamyaathrE!
മഴനനഞ്ഞു.
എന്റെ ‘മുത്തശ്ശി’ ചാരുകസേരയില്‍ മഴയും നോക്കിയിരുന്നതു കലേഷ് ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു!
സു, മഴ നനയുന്നത് എന്ത് രസമാ അല്ലേ?
സുനിലേ, പ്രൊഫൈലിലെ ഫോട്ടോ നന്നായിട്ടുണ്ട്
. മഴ കുറവൊന്നുമില്ലെന്ന് ഇന്നലെ നാട്ടില്‍ വിളിച്ചപ്പോള്‍ അറിഞ്ഞു! കുറയാതിരിക്കട്ടെ!
ഫുജൈറയില്‍ മഴയുണ്ടോ അനിലേ?
ഹരി,
പടരും കരിമേഘങ്ങളിരുട്ടിന്നാക്കം കൂട്ടി
ചറുപിറുചെറുമഴയിറയത്തു താളം ചവുട്ടി
ഗതിയറിയാതെ പായുന്നു ചടുലമാം മിന്നല്‍
ഉരുണ്ടുരുണ്ടെത്തുന്നു മേഘത്തിന്‍ ഗര്‍ജ്ജനങ്ങള്
ഞാന്‍ അത് ആസ്വദിച്ചു. കൊച്ചുന്നാളില്‍ ഞാന്‍ കിടന്നുറങ്ങിയിരുന്നത് എന്റെ മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കൂടെയാണ്. ഹരിയുടെ കവിത ഒരുപാട് ഓര്‍മ്മകള്‍ ഉണര്‍ത്തി എന്നില്‍! മഴയെ കുറിച്ച് എഴുതാന്‍ പ്രേരിപ്പിച്ചതും അതൊക്കെ തന്നെയാണ്!
Dear Kalesh,..
I have a lot to write bout rain..
But i respects ur fond memories..
so I don like to damage ..
i wrote a new Stuff..
Pls Read & comment
ഫുജൈറയില്‍ മഴയുണ്ടോന്നു ചോദിച്ചാല്‍ ഉണ്ട്. വല്ലപ്പോഴും വാര്‍ഡ് തിരിച്ച്. മസാഫിയുടെ ചുരങ്ങളില്‍ മിക്കപ്പോഴും അപ്രതീക്ഷിതമഴ വണ്ടിയോട്ടത്തിന്റെ വേഗതയെയും സുരക്ഷയെയും ബാധിക്കാറുണ്ട്.
എന്റെ ഓര്‍മ്മയില്‍ രണ്ടു തവണ ഫുജൈറ ഒരാഴ്ചയിലേറെ നീണ്ട കനത്ത മഴ, പേമാരി അനുഭവിച്ചിട്ടുണ്ട്.
കേരളമാകെ മഴയാണ് കലേഷ്. പെരുമഴ. മഴയിലേക്ക് നോക്കാന്‍ പറഞ്ഞതിനു നന്ദി. മഴയെ ഓര്‍മ്മിപ്പിച്ചതിനും.
എം. ടി. എഴുതിയ ‘കര്‍ക്കിടകം’ എന്ന ചെറുകഥ ഈ വേളയില്‍ നമുക്കു ഓര്‍ക്കാം. മഴ വിശപ്പാണ്. മഴയത്തു സ്കൂളില്‍ നിന്നെത്തുന്നത് അസഹനീയമായ വിശപ്പുമായിട്ട് ആയിരിക്കും. കലേഷ്, ഈ കഥ വായിച്ചിട്ടുണ്ട് എന്ന് കരുതുന്നു, ഇല്ലെങ്കില്‍ വായിക്കാന്‍ ശ്രമിക്കും എന്നും കരുതുന്നു. മഴ വിഷയം നന്നായി. നമ്മുക്കും ഓര്‍മ്മകളില്‍ കുറെ നാള്‍ മഴ നനഞ്ഞു നടക്കാം..
This post has been removed by the author.
‘കലേഷിന്റെ
ലോക’ത്ത്
ഈയിടെ വിശേഷങ്ങളൊന്നുമില്ലേ?
പ്രിയ ഇബ്രു, താങ്കളുടെ ശൈലി എന്നെക്കാളും നല്ലതും വായിക്കാന്‍ സുഖകരവും ആണ്. മഴയെ കുറിച്ച് എഴുതാനുള്ളതൊക്കെ ദയവായി എഴുതുക. താങ്കളുടെ പുതിയ പോസ്റ്റ് ഞാന്‍ വായിച്ച് കമന്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രിയ അനില്‍, മഴയത്ത് സൂക്ഷിച്ച് വണ്ടിയോടിക്കണേ! മഴയത്തെ ആക്സിഡന്റുകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് പേടിയാണ്. കലേഷിന്റെ ലോകത്ത് വിശേഷങ്ങള്‍ ഉണ്ട്, പക്ഷേ ഞാനിത്തിരി “ബിസി” ആയി പോയി. വീട്ടിലെ കമ്പ്യൂട്ടര്‍ ഞാന്‍ പൊളിച്ചിട്ടേക്കുകയാണ്. സുഹൃത്തുക്കളുടെ കാര്യങ്ങള്‍ക്കായി കഴിഞ്ഞ കുറച്ച് സാഹ്‌യാനങ്ങള്‍ ചിലവാക്കിയതുകൊണ്ട് അത് അങ്ങനെ തന്നെ കിടക്കുന്നു. ഓഫീസില്‍ നല്ല തിരക്കുമാണ്. “റ്റൈം മാനേജ്‌മന്റ്” നടക്കുന്നില്ല.
Kaisi chali hai ab ke hawa, tere shehar mein, Bande bhi ho gayeein hain khuda, tere shehar mein, Shayad unhe pata tha ke ‘Khatir’ hai ajnabi, logon ne us ko loot liya, tere shehar mein. നന്നായി അനില്‍! ഇതൊക്കെ എങ്ങനെ തപ്പിയെടുത്തു?
കുമാര്‍, കമന്റുകള്‍ക്ക് നന്ദി. ‘കര്‍ക്കിടകം’ ഞാന്‍ വായിച്ചിട്ടുണ്ട്. നാട്ടിലുള്ളവര്‍ ഭാഗ്യവാന്മാര്‍! മഴ നനയുകയെങ്കിലും ചെയ്യാമല്ലോ! മഴ ക്യാമറയില്‍ പകര്‍ത്തിക്കൂടേ കുമാര്‍? കുമാറിന്റെ മഴ-പടങ്ങള്‍ക്കായ് കാത്തിരിക്കുന്നു.
മറുപടി കമന്റ് നീണ്ടതില്‍ എല്ലാരും ക്ഷമിക്കുക.
ശ്രീ.കലേഷ്.
നിങ്ങളുടെ കമന്റ് കണ്ടിരുന്നു..
തിരക്കുള്ള സമയമാണു..
മഴയെ കുറിച്ച് എഴുതാം…മഴ തീരുന്നതിന്ന് മുമ്പെങ്കിലും..
പ്രോത്സാഹനങ്ങള്‍ക്കും പ്രചോദനങ്ങള്‍ക്കും അകൈതവമായ നന്ദി..
പ്രിയ കലേഷ്,
ഞാന്‍ ഒരു ശീതകാറ്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്..എന്റെ തന്നെ ഒരു അനുഭവം, മഴക്കാലവുമായി ഇഴചേര്‍ന്നത്…
വായിക്കുമല്ലോ?….
ഇബ്രു….
Blog nannayi.
Mazha peythu peythu manju kulirthu – pandathe pattu kelkumbol atmavil kulire. Natile cheriya veetil irunnu mazhayude shabdam kelkan etra rasam. Ivide Mumbaiyilum mazha kittunnatukondu nadinte orma ennum undeniku. Pakshe Keralathile mazhayude athra varilla.