പഴഞ്ചൊല്ലുകള്‍ (banana talk)

7 06 2005

ഞാന്‍ ഇന്ന് ഓഫീസില്‍ കുറേ നാള്‍ മുന്‍പ്‌ ബാക്കപ്പ്‌ എടുത്ത ഒരു സി.ഡീയിലൂടെ ഒരു ഫയല്‍ കണ്ടുപിടിക്കാന്‍ വേണ്ടി അതിലെ ഫയലുകള്‍ തപ്പുകയായിരുന്നു . അപ്പഴ്‌ കിട്ടിയതാണീ സാധനം. പണ്ട്‌ ആരോ ഫോര്‍വേഡ്‌ ചെയ്ത്‌ തന്നത്‌ ഞാന്‍ സേവ്‌ ചെയ്ത്‌ വച്ചിരുന്നതാണിത്‌. അതെടുത്ത്‌ വായിച്ചപ്പം രസം തോന്നി. അത്‌ ഇംഗ്ലീഷിലും മങ്ങ്ലീഷിലും ആയിരുന്നു. എന്നാ പിന്നെ അതൊന്നു പരിഷ്കരിച്ച്‌ പോസ്റ്റ്‌ ചെയ്യാമെന്ന് കരുതി. നിങ്ങളില്‍ പലരും ഇത്‌ കണ്ടിട്ടുണ്ടാകും. ആവര്‍ത്തനവിരസത ക്ഷമിക്കുക.

ഇതൊരു Stress Buster മാത്രമാണ്‌. മലയാളത്തെ വികലമാക്കുകയാണെന്ന് കരുതി ദയവായി ആരും ദേഷ്യപ്പെടരുത്‌. ഇങ്ങനത്തെ കൂടുതല്‍ സംഭവങ്ങള്‍ അറിയാവുന്നവര്‍ ദയവായി അവ പോസ്റ്റ്‌ ചെയ്യുമല്ലോ….

കുറച്ച്‌ ആംഗലേയവും അതിന്റെ പഴഞ്ചൊല്ലുകളും….

പഴഞ്ചൊല്ലുകള്‍ (banana talk)

1. Whitening applied becomes white scars. (വെളുക്കാന്‍ തേച്ചത്‌ പാണ്ടായി)
2. Give elephant, but not hope. (ആന കൊടുത്താലും ആശ കൊടുക്കരുത്‌)
3. If Crow bath, become crane? (കാക്ക കുളിച്ചാല്‍ കൊക്കാകുമോ?)
4. If needed jackfruit on root grow.(വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും!)
5. Snake on fence on shoulder no put. (വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത്‌ തോളിലിടരുത്‌.)
6. Own baby, for crow, golden baby. (കാക്കയ്ക്ക്‌ തന്‍ കുഞ്ഞ്‌ പൊന്‍ കുഞ്ഞ്‌.)
7. Market fail Mother’s back. (അങ്ങാടിയില്‍ തോറ്റതിനു അമ്മയുടെ പുറത്ത്‌)
8. Silent Cat Breaks Pot. (മിണ്ടാപൂച്ച കലമുടയ്ക്കും.)
9. Sand leaning man took girl. (മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ട്‌ പോയി.)
10. Miser hold umbrella at midnight.(അല്‍പന്‍ അര്‍ദ്ധരാത്രിയിലും കുട പിടിക്കും.)
11. Foot wrong elephant will fall. (അടി തെറ്റിയാല്‍ ആനയും വീഴും.)
12. Friend of Eeenaampechi is TreeDog. (ഈനാമ്പേച്ചിക്ക്‌ കൂട്ട്‌ മരപ്പട്ടി.)
13. Different drop big water.(പലതുള്ളി പെരുവെള്ളം.)

ഇനി കുറച്ച്‌ ചൊല്ലുകള്‍:

1. life is licked by dog. (ജീവിതം നായ നക്കി.)
2. Crane, how many ponds see? (കൊക്കെത്ര കുളം കണ്ടതാ?)
3. Don’t want, don’t want thinking, climbing on the head & jumping. (“വേണ്ട,വേണ്ടന്ന് വിചാരിക്കുമ്പം തലയില്‍ കയറിയിരുന്നു ചാടുന്നു”.)
4. Stick gave, beating got. (വടികൊടുത്ത്‌ അടി വാങ്ങി)
5. Open the window, let the air force come in. (“ജനാല തുറക്കൂ, കാറ്റ്‌ ശക്തിയായി വരട്ടെ”)
6. No Grass will walk here. (ഇവിടെ ഒരു പുല്ലും നടക്കില്ല.)
7. Dont Spit, the under standing will suffer (തുപ്പരുത്‌, താഴെ നില്‍ക്കുന്നവര്‍ അനുഭവിക്കും)
8. Both are mathematics. (രണ്ടും കണക്കുതന്നെ)
9. They are in Beauty quarell. (അവര്‍ സൌന്ദര്യപിണക്കത്തിലാ)

ഒരിക്കലെങ്കിലും ചിരിക്കാതിരിക്കല്ലേ, കഷ്ടപ്പെട്ട്‌ ടൈപ്പ്‌ ചെയ്തതല്ലേ? :)


Actions

വിവരങ്ങള്‍

14 പ്രതികരണങ്ങള്‍

7 06 2005
പെരിങ്ങോടന്‍

കുറച്ചു പഴഞ്ചൊല്ലും അതിന്റെ ആംഗലേയവും എന്നതാവുമായിരുന്നു കുറേകൂടി നല്ല ടൈറ്റില്‍. എഴുതിയ രീതിയും ഒന്നു മാറ്റണമായിരുന്നു (ആദ്യം പഴഞ്ചൊല്ലും പിന്നെ ഇംഗ്ലീഷും) ഇംഗ്ലീഷ് അറിയാത്തവന്‍ നമ്മുടെ പഴഞ്ചൊല്ലുകളെ തര്‍ജ്ജമ ചെയ്തതിന്റെ സാമ്പിളെന്നപോലെ തോന്നിയതുകൊണ്ടാണ്‌ ഈ അഭിപ്രായം എഴുതിയത്.

7 06 2005
സു | Su

കലേഷ്:)
ഞങ്ങളുടെ വീട്ടില്‍ പഴഞ്ചൊല്ലിന്റെ ഒരു ബൂക്ക് ഉണ്ട് .അതില്‍ 6316 പഴഞ്ചൊല്ലു ഉണ്ട്(മലയാളം). അതിന്റെയൊക്കെ അര്ഥവും പിന്നെ എല്ലാം ഇംഗ്ലീഷിലും ഒക്കെ കൊടുത്തിട്ടുണ്ടു.സത്യം പറഞ്ഞാല്‍ ഞാന്‍ അതു മുഴുവന്‍ ഇതുവരെ വായിച്ചു നോക്കീട്ടില്ല. ഇനി നോക്കണം. അതൊക്കെ പഠിച്ചിട്ട് ഇവിടെ എഴുതാം . ഹി ഹി.

7 06 2005
കലേഷ്‌ | kalesh

പെരിങ്ങോടരെ, ഞാന്‍ സത്യമായും ആദ്യം അങ്ങനെയാണ്‌ ടൈപ്പ്‌ ചെയ്തത്‌, പിന്നെ അതിനെക്കാലും തലതിരിവ്‌ ഇങ്ങനെയായിരിക്കുമെന്ന് കരുതി.

സൂ… എനിക്കുറപ്പാണ്‌ ബ്ലോഗ്‌ വായനക്കാര്‍ എല്ലാവരും സു വിന്റെ പഴഞ്ചൊല്‍ പരിഭാഷകള്‍ക്കായി എന്നെപ്പോലെ കാത്തിരിക്കുകയാണെന്ന്.

7 06 2005
gee vee

പഴഞ്ചൊല്ലില്‍ പതിരു കാണാന്‍
പരതി നോക്കി കണ്ടതില്ല
പുതു ചൊല്ലായ്‌ മാറ്റിനോക്കി ഭാഷ മാറ്റി
കണ്ടതെല്ലാം പതിരു മാത്രം.

ജീവി

7 06 2005
അനില്‍ :‌Anil

ഒരു ചിരി… പിന്നെയും ചിരി…

7 06 2005
Kaippally

കൊള്ളാം

7 06 2005
Umesh P Nair

കലേഷ്,

പഴംചൊല്ലിനെ banana talk എന്നു തര്‍ജ്ജമ ചെയ്താല്‍ മലമ്പാത എന്തായിത്തീരുമോ എന്തോ?
:-)

- ഉമേഷ്

8 06 2005
അനില്‍ :‌Anil

This post has been removed by the author.

8 06 2005
അനില്‍ :‌Anil

പരിഭാഷയ്ക്കിതു കൂടി; ‘മലങ്കുറവന്‌’

8 06 2005
viswaprabha വിശ്വപ്രഭ

സൂ,
‘പഴഞ്ചൊല്‍പ്രപഞ്ചം’ അല്ലേ ആ പുസ്തകം?
ആണെങ്കില്‍ അതെഴുതിയത് കര്‍ത്താ സാറാണ്‌.

സാറ് ഞങ്ങളെ എഞ്ചിനീയറിങ്ങ് ഫിസിക്സ് പഠിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രത്യേകമായ, അബോധപൂര്‍വമായ, നിഷ്കളങ്കമായ ചില മുഖചേഷ്ടകള്‍ കണ്ട് ഞങ്ങള്‍ വിഡ്ഢികള്‍, കൂപമണ്‍ഢൂകങ്ങള്‍ രഹസ്യമായി ചിരിക്കാറുണ്ടായിരുന്നു…
അപ്പോഴൊന്നുമറിഞ്ഞില്ല, ഭാഷയിലെ പഴഞ്ചൊല്ലുകളെ മുഴുവനും തപ്പിയെടുത്തൊരുമിച്ചുകൂട്ടി നമ്മുടെ കുട്ടികള്‍ക്കു വേണ്ടി സ്വരുമിച്ചുവെച്ച മഹാരഥനാണീ മുന്നില്‍ നില്ക്കുന്നതെന്ന്‌!

ശ്രീ പി. ചന്ദ്രശേഖരന്‍ കര്‍ത്താ എന്ന കുറിയ വലിയ മലയാളിക്ക് കുറ്റബോധത്തിന്‍റെ അശ്രു വീണു കുതിര്‍ന്ന ഒരു ശിഷ്യന്‍റെ വളരെ വളരെ വൈകിപ്പോയ ഒരു ഹൃദയാഞ്ജലി…

8 06 2005
viswaprabha വിശ്വപ്രഭ

ശ്രീ പി. ചന്ദ്രശേഖരന്‍ കര്‍ത്താ എന്ന കുറിയ വലിയ മലയാളിക്ക് ഒരു ശിഷ്യന്‍റെ, വളരെ വളരെ വൈകിപ്പോയ, കുറ്റബോധത്തിന്‍റെ അശ്രു വീണു കുതിര്‍ന്ന, ഒരു ഹൃദയാഞ്ജലി…

8 06 2005
കലേഷ്‌ | kalesh

പെരിങ്ങോടരെ, സൂ, നിഷാദ്‌, അനില്‍, ഉമേഷ്‌, ജി. വീ, വിശ്വപ്രഭ,

കമന്റുകള്‍ക്ക്‌ നന്ദി..

എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇത്‌ ഇത്തിരി കടന്നു പോയെന്ന് എനിക്ക്‌ തോന്നുന്നു. വേണ്ടായിരിന്നു എന്നൊരു തോന്നല്‍….

പ്രതികരണങ്ങള്‍ കണ്ട്‌ ആകെ വിഷമമായി. സൂ, പരിഭാഷയ്ക്കൊന്നും പോകണ്ട. അത്‌ പിന്നെയും പ്രശ്നങ്ങള്‍ ഉണ്ടാക്കും.ഒരു stress buster ആയിട്ട്‌ മാത്രമാണ്‌ ഞാനിതിനെ കണ്ടത്‌. എല്ലാവരും എന്നോട്‌ ക്ഷമിക്കുക….

കലേഷ്‌

8 06 2005
അനില്‍ :‌Anil

തെറ്റ്, ക്ഷമ… എന്തൊക്കെയാണിത്?
എന്തായിരുന്നു തെറ്റിയത്?
ഇതാണിപ്പോള്‍ കടന്ന കൈയായത്!!!

8 06 2005
സു | Su

കലേഷ്,
ക്ഷമ എനിക്കിപ്പോ സ്വീകരിക്കാന്‍ കുറച്ചു വിഷമം ഉണ്ട്. കാരണം അതിട്ടുവെക്കാന്‍ ഉള്ള പെട്ടി അങ്ങനെ നിറഞ്ഞ് കവിഞ്ഞ് ഇരിക്കുന്നു.

ഒരു അഭിപ്രായം ഇടൂ