എന്റെ അബുദാബിയാത്ര
ഞാനിത് പോസ്റ്റ് ചെയ്യുന്നത് യുണീകോടിലാണ്. ഒരു പരീക്ഷണമാണ്. യൂണിക്കോട് വിപ്ലവത്തെകുറിച്ചുള്ള ബ്ലോഗുകള്‍ കണ്ടു. അതില്‍ നിന്ന് വിപ്ലവാവേശമുള്‍കൊണ്ട് കൊണ്ടൊന്നുമല്ല, എന്നാലും…. നോക്കട്ടെ യൂണീകോഡ് എങ്ങനെയിരിക്കുമെന്ന്. എല്ലാവരും യുണീകോട് ഉപയോഗിക്കുന്നു. ഞാനായി മാറിനില്‍ക്കണോ?
വെള്ളിയാഴ്ച്ചയല്ലായിരുന്നോ ഇന്നലെ. വെള്ളിയാഴ്ച്ചകളാണല്ലോ ഗള്‍ഫിലെ “ഞായറാഴ്ച്ചകള്‍”. അങ്ങനെ കുറേനാളിനുശേഷം ആഗ്രഹിച്ചിരുന്ന് ആഗ്രഹിച്ചിരുന്ന് ഇന്നലെ അബുദാബിയില്‍ പോയി. കൊച്ച് ഉം അല്‍ കുവൈനില്‍ കഴിയുന്ന എനിക്ക് അബുദാബിയും ദുബായിയും ഷാര്‍ജ്ജയുമൊക്കെ കാണുന്നത് ഇപ്പഴും ആശ്ചര്യമാണ്. കൂടെ സുഹൃത്തുക്കളായ രാജിലു അണ്ണന്‍, രാജീവണ്ണന്‍, ശശിയണ്ണന്‍ എന്നിവര്‍ ഉണ്ടായിരുന്നു. രാജീവണ്ണന്റെ കാറിലാണ് പോയത്. പോയത് എമിരേറ്റ്സ് റോഡ് വഴി ജബല്‍ അലി ടച്ച് ചെയ്യാതെയാണ് പോയത്. ഞാന്‍ ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് അതു വഴി പോകുന്നത്. അറബിക്കഥകളിലെ പോലെയുള്ള മാറ്റങ്ങള്‍! മരുഭൂമിയില്‍ മലര്‍ക്കൂട്ടം വിരിഞ്ഞുവരുന്നതുപോലെ ദുബായ് ലാന്റും, ഇന്റര്‍നാഷണല്‍ സിറ്റിയും, ഗ്രീന്‍ സോണും ഒക്കെ അതിവേഗം പൊങ്ങിവരുന്നു. എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാ മരുഭൂമിയില്‍ വരുന്നത്! നമ്മുടെ നാട്ടില്‍ വികസനത്തിനെതിരു നില്‍ക്കുന്ന അച്ചുമാമനെയും കൂട്ടരെയും, നാടിന്റെ വളര്‍ച്ച മറന്ന് മകന്റെ വളര്‍ച്ചയ്ക്കു വേണ്ടി ഭരണം സ്തംഭിപ്പിക്കുന്ന കരുണ്‍ജിയെയും ഇതൊക്കെ കൊണ്ട് കാണിക്കണം.
അബുദാബിയില്‍ കുറച്ച് തവണയേ പോയിട്ടുള്ളു. അബുദാബി എനിക്ക് വളരെ ഇഷ്ട്ടപെട്ട സ്ഥലമാണ്. ഭാഗ്യത്തിന് ഇന്നലെ ഷെയ്ഖ് ഖലീഫയുടെ ഉടമസ്ഥതയിലുള്ള ഒരു അംബരചുംബിയുടെ മുകളില്‍ കയറാന്‍ കഴിഞ്ഞു. അതിന്റെ ഫോട്ടോകള്‍ ഞാന്‍ എടുത്തത് നെറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. http://www.flickr.com/photos/kalesh/എന്ന വിലാസത്തില്‍ അവ കാണാം.
അബുദാബി മരീന എന്ത് മനോഹരമാണെന്ന് പറഞ്ഞ് അറിയിക്കാനാകില്ല. ഭരണാധികാരികളുടെ “വിഷന്‍” എന്നു പറയുന്ന സാധനം എന്താണെന്ന് നമ്മുടെ രാഷ്ട്രീയക്കാരെ മനസ്സിലാക്കണമെങ്കില്‍ അവന്മാരെ ഇതൊക്കെ കൊണ്ട് കാണിക്കണം. നമ്മുടെ നാട് നന്നാകില്ല! എന്തൊരു ശാപമാണീശ്വരാ!
പുതിയ അഭിപ്രായങ്ങള്‍